Monday, September 8, 2014

സ്വന്തം മതം സിന്ദാബാദ്‌

എന്റെ മതം മാത്രം ശരിയെന്നും , മറ്റുള്ളവയെല്ലാം തെറ്റാണെന്നും കരുതുന്ന ആളുകളെ മാത്രം ഉദ്ദേശിചാണ് ഇത് 
ഏതു ആപല്‍ ഖട്ടം വന്നാലും ഈ പറയുന്ന ആരും മതത്തെ മുറുകെ പിടിക്കുകയില്ല. കാരണം ഒരാവശ്യത്തിന് നിങ്ങള്‍ ബ്ലഡ്‌ ബാങ്കില്‍ പോയാല്‍ A -ve , o+ AB - ve രക്തം വേണമെന്നേ പറയാറുള്ളൂ. അല്ലാതെ എനിക്ക് ഹിന്ദു രക്തം വേണം, മുസ്ലിം രക്തം , അല്ലെങ്കില്‍ ക്രിസ്ത്യന്‍ രക്തം വേണമെന്ന് ആരും പറയില്ല . എന്ത് കൊണ്ട് അവര്‍ ഈ സമയം സ്വന്തം മതത്തെ മറന്നു കളയുന്നു. എന്തിനിവര്‍ മറ്റു അവസരത്തില്‍ മതത്തെ മുറുകെ പിടിക്കുന്നു. ഒരു ദൈവ വിശ്വാസി ആകാന്‍ ഒന്നും അറിയണമെന്നില്ല. സ്വന്തം മാതാ പിതാക്കള്‍ ആ മതത്തില്‍ ആയതുകൊണ്ട് അവരും ആ മതത്തെ പിന്തുടരുന്നു എന്ന് മാത്രം. കടുത്ത ദൈവ വിശ്വാസിക്ക് പോലും തന്റെ മതത്തെ കുറിച്ച് വളരെ കുറച്ചു മാത്രമേ അറിയൂ. അന്യ മതങ്ങളോടുള്ള വിരോധം മാത്രമാണ് ഇവരുടെ മത വിശ്വാസം.അതാണ് വര്‍ഗീയതയുടെ അടിസ്ഥാനവും .മനുഷ്യൻ ബോധപൂർവ്വം ചെയ്ത ഏറ്റവും വലിയ തെറ്റാണ്‌ മതം. അതൊരു ദൈവസൃഷ്ടിയല്ല; കുബുദ്ധികളായ ചില പുരാതനമനുഷ്യരുടെ അധികാര മോഹത്തിന്റെ നേർസാക്ഷ്യമാണ്‌. മനുഷ്യനെ ഭയപ്പെടുത്തിയും പ്രീണിപ്പിച്ചും കൂടെനിർത്തുക എന്ന തന്ത്രമായിരുന്നു എല്ലാ മതങ്ങളുടെ തന്ത്രം. ദൈവവും മതങ്ങളും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമാണ് ഉള്ളത്. സ്വന്തം ശരീരത്തിലും മനസ്സിലും മത ചിന്ത ഉള്ളവന് ഒരിക്കലും തന്റെ ഉള്ളില്‍ വസിക്കുന്ന ദൈവം എന്ന വികാരത്തെ അറിയാന്‍ ഒരിക്കലും സാധിക്കില്ല.അവനു ഒരിക്കലും ഒരു മതേതര വാദിയകാനും കഴിയില്ല.പിന്നെ ചുമ്മാ പറയാമെന്നു മാത്രം. മറ്റു മതത്തെ കുറിച്ച് അറിയാത്തവന് എങ്ങനെ സ്വന്തം മതം ശ്രേഷ്ഠം ആണെന്ന് പറയാന്‍ കഴിയും.!!!!!!!!!!

Saturday, September 6, 2014

അമ്പരപ്പിക്കുന്ന ദേശീയ പാത അതോരിട്ടി


ഈ ചിത്രവും ഇവരുടെ മഹത്തായ കണ്ടു പിടിത്തവും കണ്ടപ്പോള്‍ എന്തെ ഇതുവരെ ഇവര്‍ക്ക് അവാര്‍ഡ്‌ ഒന്നും കിട്ടിയില്ല എന്ന് തോന്നിപോയി.
ദേശീയ പാതയിലെ കുഴി കണ്ടപ്പോള്‍ ഇവര്‍ക്ക് തോന്നിയ അതീവ ശാസ്ത്ര ജ്ഞാനത്തെ കുറിച്ച് അഭിമാനം തോന്നിപ്പോയി. ഇപ്പോഴേ ഇതു അങ്ങ് കണ്ടു പിടിച്ചു കളഞ്ഞല്ലോ !!!!!!!!! പുറത്താരോടും പറയണ്ട , നാസ യൊക്കെ പുതിയ പുതിയ ശാസ്ട്രഞാമാരെ കൊത്തിയെടുക്കാൻ നോക്കിയിരിപ്പുണ്ട്‌.


വാഹനത്തിന്റെ അമിത വേഗവും ഓടിക്കുന്നവന്റെ അശ്രദ്ധയും ആണ് റോഡിൽ കുഴിയുണ്ടാക്കുന്നതെന്ന് !!!! ഇതു കണ്ടുപിച്ചവന് ഒരു നോബൽ പ്രൈസ് എങ്കിലും മിനിമം കൊടുക്കണം, വണ്ടി ഓടിക്കുന്ന എല്ലാ മലയാളി മക്കളെയും തൂക്കി കൊല്ലുകയും വേണം.
പെരുമൻ ദുരന്തത്തിന് ടോര്നടോ ആണെന്ന് കണ്ടുപിടിച്ച മഹാന്മാര ഉള്ള നാടാണിത്, ഈ കണ്ടുപിടുത്തം വല്ലതും ഒരു കണ്ടു പിടുത്തമാണോ ??? ഇവരൊന്നും ഇവിടെ ഒന്നും ഉണ്ടാവേണ്ടാവർ  അല്ല .

ഇവര പറഞ്ഞത് അത്രയും ശരിയാണ് ,ഇന്നലെയും ഞാൻ കണ്ടതാണ് ഒരു കാർ 1500 കി മി സ്പീഡിൽ പഞ്ഞുപോകുന്നത് ഈ പറഞ്ഞ റോഡിൽ കൂടി , അത് കഴിഞ്ഞു നോക്കിയപ്പോൾ റോഡ്‌ പിസ് പീസ് ആയി പോട്ടിപോകുന്നതും . ആനന്ദ ചിത്തനായി ഞാൻ അത് അത്ഭുതത്തോടെ നോക്കി നിന്ന് പോയി. മുടിഞ്ഞ സ്പ്പെട് കാരണം കാർ  കാണാൻ കൂടി പറ്റിയില്ല. ഒരു ഒച്ചയും പുകയും മാത്രം.ഈ ഒച്ചയൊക്കെ കേട്ടാൽ എനിക്കറിയാം അത് കാർ  ആണോ അതോ പാണ്ടി ലോറി ആണോ എന്നൊക്കെ , ഞാൻ ആരാ മോൻ . ഈ കാര്യം ഓര്ത് ഞാൻ ഒരു 2035 വരെ എങ്കിലും ചിരിക്കും, ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് അത് വരെ ഞാൻ ജീവിക്കുമെന്ന് ഉറപ്പായി. നന്ദി അതോറിട്ടി ,നന്ദിയുണ്ട് .,,

ഒന്ന് കൂടി പറഞ്ഞു വെക്കാമായിരുന്നു , ഈ പറഞ്ഞ റോഡിൽ കൂടി ആരെങ്കിലും നടക്കുകയോ, സൈക്കിൾ ചവിട്ടുകയോ , വണ്ടി ഓടിക്കുക്കുകയോ ഒക്കെ ചെയ്തിട്ടാണ് ഇതു പൊട്ടിപോയത്‌, ഇതൊന്നും ചെയ്യാത്ത  ഉത്തരവാദിത്തമുള്ള ഒരു പൌര സമൂഹമാണ്‌ ഇന്നിന്റെ  ആവശ്യം . 120 കി മി മുകളില ഓടുന്ന ഗൾഫിലെ എല്ലാ റോഡും ഇങ്ങനെ പൊലിഞ്ഞു പോയിട്ടുണ്ട്. ജർമ്മനിയിലെ ഓടോബാൻ എന്ന് പറയുന്ന ഒരു ഹൈവേ കുറിച്ച് ഇവന്മാർ കേട്ടിട്ടുണ്ടോ ആാവൊ? അതെല്ലാം ഇങ്ങനെ പോളിഞ്ഞുകിടക്കുകയാണ് .ഒന്ന് ചെന്ന് കണ്ടാട്ടെ , അല്ലെങ്ക്കിൽ നെറ്റ് നോക്കി ഒരു പടമെങ്കിലും നോക്കിയാട്ടെ സാറന്മാരെ.. ഈ റിപ്പോർട്ട്‌ കൊടുത്ത മന്ദ  ബുദ്ധികൾ വിചാരിച്ചത് അവരെക്കാൾ കുറഞ്ഞ ബുദ്ധി ഉള്ളവരാണ്  കേരളത്തിലെ ജനങ്ങൾ എന്ന്. 

Friday, September 5, 2014

RELAX , NOTHING IS UNDER CONTROL,,,,,,,,,,


ഗുരു ദേവോ ഭവ:.............

ഗുരു ദേവോ ഭവ:

അനേകം ഗുരുക്കന്മാര്‍... അതിലേറെ ഗുരു തുല്യരായവര്‍.....

ഈ ജീവിത യാത്രയില്‍ വഴികാട്ടിയായി വര്‍ത്തിച്ച എല്ലാ ഗുരുക്കന്മാര്‍ക്കും എന്റെ ഗുരു വന്ദനം. ഈ കൊച്ചു ജീവിതത്തില്‍ ആദ്യ അക്ഷരം പഠിപ്പിച്ചു തന്ന, അറിവിന്റെ വാതായനങ്ങള്‍ തുറന്നു തന്ന , ചിന്തയുടെ അനന്തയിലേക്ക് പോകാന്‍ പഠിപ്പിച്ച , അത്മീയതയുടെ അംശങ്ങള്‍ കാണിച്ചു തന്ന ,പ്രതികരിക്കാന്‍ പഠിപ്പിച്ച, എന്നും ഗുരു തുല്യമായ ഈ പ്രപഞ്ചത്തെയും സ്നേഹത്തോടെ സ്മരിക്കുന്നു.

എല്ലാ ഗുരു തുല്യരായവര്‍ക്കും എന്റെ ഗുരു വന്ദനം..ഈ ഗുരു ദിനത്തില്‍ എന്റെ ജീവിതത്തില്‍ അരല്പമെങ്കിലും സ്വാധീനം ചെലുത്തിയ എല്ലാ ഗുരു തുല്യരായവര്‍ക്കും എന്റെ പ്രണാമം................

ഗുരു വന്ദനത്തോടെ ഞാന്‍ തുടങ്ങട്ടെ........